വെല്‍ഫെയര്‍ ബന്ധത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം

തൃശൂര്‍: എന്‍സിപി മുന്നണി വിടുകയാണെന്ന വാര്‍ത്തകള്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍. എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തടുരുമെന്ന് അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ തിരഞ്ഞെടുപ് കാലത്തു നടത്തും. എന്‍സിപിയുടെ പരസ്യ പ്രതികരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റെല്ലാ മണ്ഡലങ്ങളിലെയും പോലെ ഇടതു മുന്നണി സ്ഥാനാര്‍ഥിയുണ്ടാകും. സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍സിപി ഇതുവരെ മുന്നണിയില്‍ തര്‍ക്കമൊന്നും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ വലിയ ആശയക്കുഴപ്പമാണെന്ന് വിജയരാഘവന്‍ ആരോപിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്പര വിരുദ്ധമായി സംസാരിക്കുകയാണ്. കോണ്‍ഗ്രസ് വര്‍ഗീയ ബന്ധം തുടരുന്നു. മുസ്ലീം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട്. ബന്ധം തുടരുമെന്നാണ് ലീഗ് പറയുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *