അനില്‍ പനച്ചൂരാന്റേത് ഹൃദയാഘാതം മൂലമുള്ള മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: അനില്‍ പനച്ചൂരാന്റേത് ഹൃദയാഘാതം മൂലമുള്ള മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഭാര്യയുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഞായറാഴ്ച ക്ഷേത്രത്തിലേക്കു പോകും വഴിയില്‍ കാറില്‍ വച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്നു നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അവിടെ നിന്നും കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ ആരോഗ്യവാനായാണ് അനില്‍ പനച്ചൂരാന്‍ ക്ഷേത്രത്തിലേക്കു പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം എന്താണെന്ന് വ്യക്തമായി അറിയണമെന്ന് ഭാര്യ ഭാര്യയും ബന്ധുക്കളും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ കായംകുളം പൊലീസില്‍ പരാതിയും നല്‍കി. ഇതേത്തുതടര്‍ന്ന് കായംകുളം പൊലീസ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഉച്ചയ്ക്കു ശേഷം നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *