ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു കുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

മലപ്പുറം: സംസ്ഥാന അതിര്‍ത്ഥി നാടുകാണി ചുരത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്. വഴിക്കടവ് മണിമൂളി സ്വദേശി ഇര്‍ഷാദും കുടുംബവുമാണ് ഓട്ടോയിലുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന ഇര്‍ഷാദിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

സാരമായ പരിക്കേറ്റ ഇര്‍ഷാദിനെയും ഭാര്യയെയും പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ രണ്ട് മക്കളെയും പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് അയച്ചു. ഇര്‍ഷാദായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. ഇര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ളത് കെഎല്‍ 10 ഇസഡ് 5455 പ്രൈവറ്റ് രജിസ്ട്രേഷന്‍ ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം.

Leave a Reply

Your email address will not be published. Required fields are marked *