സ്പീക്കറെ മാറ്റമമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കി

തിരുവനന്തപുരം: സ്പീക്കറെ മാറ്റമമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും രംഗത്ത്. കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം എട്ടിന് ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.

സ്വര്‍ണക്കടത്തു കേസ് പ്രതികളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് സ്പീക്കറിനെതിരെ നടപടി ആവശ്യപ്പെടുന്നത്. എം. ഉമ്മന്‍ എം.എല്‍.എ. ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇതേ ആവശ്യം ഉന്നയിച്ചത് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസത്തിന്റെ ഭാഗമായി ഇതിനുമുന്‍പും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. അന്ന് ആവശ്യം തള്ളുകയാണുണ്ടായത്.

ഡോളര്‍ അടങ്ങിയ ബാഗ് സ്‌പീക്കര്‍ തങ്ങള്‍ക്ക് കൈമാറിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും നിര്‍ണായക മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ കസ്‌റ്റ തയ്യാറെടുക്കവെയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്തിന്റെ ഭാഗമായ ഡോളര്‍ കടത്തില്‍ ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത വ്യക്തി തന്നെ ഉള്‍പ്പെട്ടതോടെ വിദഗ്ദ്ധ നിയമോപദേശം കൂടി സ്വീകരിച്ചായിരിക്കും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ തുടര്‍ നടപടികള്‍. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌പീക്കറെ മറ്റ് അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്യാന്‍ സാദ്ധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *