4 കോവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യ: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ നാലു വാക്‌സിനുകള്‍ തയാറാക്കിയ ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. രാജ്യത്തെ മുഴുവന്‍ സംസ്‌ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിന്റെ ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി പ്രസ്‌താവനയുമായി രംഗത്തെത്തിയത്.

ബ്രിട്ടണില്‍ ഫൈസര്‍, ആസ്ട്രസെനക വാക്സിനുകള്‍ക്കും അമേരിക്കയില്‍ ഫൈസറിനും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മൂന്ന് വാക്സിനുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഒരു വാക്സിന്‍ നിര്‍മാതാക്കളുടെ അപേക്ഷ കൂടി ലഭിക്കുമെന്നും അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്സിനുകള്‍ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്കും സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ വെള്ളിയാഴ്ച വിദഗ്ധ സമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവാക്‌സിന് അടിയന്തിര ഉപയോഗത്തിന് നിബന്ധനകളോടെ അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ഡിസിജിഐയോട് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *