മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തയ്‌ബ ഓപ്പറേഷന്‍ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ്മന്‍ ലഖ്‌വി (61) പാക്കിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനത്തിന് സാമ്ബത്തികസഹായം നല്‍കിയ കേസിലാണ് പഞ്ചാബ് ഭീകരവിരുദ്ധവകുപ്പിന്റെ നടപടി. മുംബൈ ആക്രമണക്കേസില്‍ ലഖ്‍വി നേരത്തേ അറസ്റ്റിലായിരുന്നു. 2015 ലാണ് ജാമ്യത്തിലിറങ്ങിയത്.

‘തീവ്രവാദ ധനസഹായത്തിനായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച്‌ ഒരു ഡിസ്‌പെന്‍സറി നടത്തുന്നുവെന്നാണ് ലഖ്‌വിക്കെതിരെ ആരോപണം. അദ്ദേഹവും മറ്റുള്ളവരും ഈ ഡിസ്പെന്‍സറിയില്‍ നിന്ന് ഫണ്ട് ശേഖരിക്കുകയും ഈ ഫണ്ടുകള്‍ കൂടുതല്‍ തീവ്രവാദ ധനസഹായത്തിനായി ഉപയോഗിക്കുകയും ചെയ്തു. വ്യക്തിഗത ചെലവുകള്‍ക്കായി അദ്ദേഹം ഈ ഫണ്ടുകള്‍ ഉപയോഗിച്ചു,’ പഞ്ചാബ് ഭീകരവിരുദ്ധ വകുപ്പ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *