ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ തുടരും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോവിഡ് പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് നടക്കുന്ന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഐഎഫ്‌എഫ്‌കെ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും എന്നാല്‍ ഇപ്പോഴുള്ള തീരുമാനം കോവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രമാണെന്നും മന്ത്രി പറഞ്ഞു. വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *