ഗാരന്റീഡ് പെന്‍ഷന്‍ പ്ലാനുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള റിട്ടയര്‍മെന്റ് ജീവിതത്തിനായി ജീവിതകാലം മുഴുവന്‍ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്ന നവീനമായ റിട്ടയര്‍മെന്റ് പദ്ധതിയായ ഐസിഐസിഐ പ്രൂ ഗാരന്റീഡ് പെന്‍ഷന്‍ പദ്ധതി അവതരിപ്പിച്ചു.

ഈ നോണ്‍ ലിങ്ക്ഡ് നോണ്‍ പാര്‍ട്ടിസിപേറ്റിങ് വ്യക്തിഗത അനൂവിറ്റി പദ്ധതി ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ആനുകൂല്യങ്ങള്‍ ഉടന്‍ ലഭിച്ചു തുടങ്ങുന്ന രീതിയിലോ പിന്നീടു ലഭിച്ചു തുടങ്ങുന്ന രീതിയിലോ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം.

ഉടന്‍ തന്നെ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങുന്ന പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ പ്രീമിയം അടച്ചു കഴിഞ്ഞാല്‍ ഉടന്‍ തുടര്‍ച്ചയായ വരുമാനം ലഭിച്ചു തുടങ്ങും. ആനുകൂല്യങ്ങള്‍ പിന്നീടു ലഭിച്ചു തുടങ്ങുന്ന രീതി പ്രകാരം നിശ്ചയിക്കുന്ന പിന്നീടുള്ള സമയം മുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങും. അതായത് അവരുടെ റിട്ടയര്‍മെന്റിനോടടുത്തുള്ളതോ മറ്റോ ആയ വേളയില്‍ ഇങ്ങനെ ആനുകൂല്യം ലഭിച്ചു തുടങ്ങുന്നതു തെരഞ്ഞെടുക്കാം. ഇങ്ങനെ പത്തു വര്‍ഷം വരെ കഴിഞ്ഞുള്ള സമയത്ത് ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങുന്നതും തെരഞ്ഞെടുക്കാം. എത്രത്തോളം നീട്ടി വെക്കുന്നുവോ അത്രത്തോളം ഉയര്‍ന്നതായിരിക്കും വരുമാനം.

ഉപഭോക്താക്കള്‍ക്കു ഒറ്റയ്‌ക്കോ സംയുക്തമായോ ഉള്ള പദ്ധതികള്‍ തെരഞ്ഞെടുക്കാനും സാധിക്കും. സിംഗിള്‍ ലൈഫ് തെരഞ്ഞെടുക്കുമ്പോള്‍ പോളിസി ഉടമയ്ക്ക് ജീവിതകാലം മുഴുവന്‍ സ്ഥിരമായ വരുമാനം ലഭിക്കും. ജോയിന്റ് പദ്ധതിയില്‍ പോളിസി ഉടമയുടെ വേര്‍പാടിനു ശേഷം ജോയിന്റ് പോളിസി ഉടമയ്ക്ക് വരുമാനം നല്‍കുന്നതു തുടരും. സൂചിപ്പിച്ചിട്ടുള്ള മാരക രോഗങ്ങളും സ്ഥിരമായ വൈകല്യങ്ങളും ഉണ്ടായാല്‍ പ്രീമിയം തിരികെ ലഭിക്കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. രോഗചികില്‍സയ്ക്കായി പണം ഉപയോഗിക്കാന്‍ ഇത് പോളിസി ഉടമയെ സഹായിക്കും.

ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു പദ്ധതിയാണിതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ അമിത് പാല്‍ട്ട ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *