ഉപഭോക്താക്കള്‍ക്ക് ജിയോയുടെ പുതുവര്‍ഷ സമ്മാനം

മുംബൈ: രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ഉപഭോക്താക്കള്‍ക്കായി പുതുവര്‍ഷ സമ്മാനം ഒരുക്കുന്നു. ജനുവരി ഒന്നു മുതല്‍ രാജ്യത്തിനകത്ത് എല്ലാ വോയിസ് കോളുകളും സൗജന്യമായിരിക്കും.

ജിയോയിലേക്കും മറ്റ് ഏത് നെറ്റ് വര്‍ക്കുകളിലേക്കുമുള്ള വോയിസ് കോളിന് ഇനി പൈസ ഈടാക്കില്ല.

ഐയുസി(ഇന്റര്‍കണക്‌ട് യൂസേജ് ചാര്‍ജ്) ഏര്‍പ്പെടുത്തിയതോടെ ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് ജിയോ ചാര്‍ജ് ഈടാക്കിയിരുന്നു.

ട്രായി ഐയുസി നിരക്ക് എടുത്ത് കളയുന്നതുവരെ മാത്രമേ ജിയോ ചാര്‍ജ് ഈടാക്കുകയുള്ളൂവെന്ന് അന്നുതന്നെ കമ്ബനി വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *