വെരാന്‍ഡ റേസ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ബാങ്കിംഗ്, പിഎസ് സി, എസ്എസ് സി പരീക്ഷകള്‍ക്കുള്ള മുന്‍നിര കോച്ചിംഗ് സ്ഥാപനമായ വെരാന്‍ഡ റേസ്   കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിംഗ് മേഖലയിലേയ്ക്കും കേരളത്തിലെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വേണ്ടിയുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടികളായിരിക്കും തുടക്കത്തില്‍ നടക്കുക.

ബാങ്കിങ്, ഇന്‍ഷുറന്‍സ്, ആര്‍.ബി.ഐ പരീക്ഷകള്‍ക്കുവേണ്ടി ബാങ്ക് വീഡിയോ പാക്കേജും എസ്.എസ്.സി, റെയില്‍വേയ്‌സ്, സി.പി.ഒ പരീക്ഷകള്‍ക്കുവേണ്ടി എസ്.എസ്.സി വീഡിയോ പാക്കേജ് എന്നീ രണ്ടു കോഴ്‌സുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാളത്തില്‍ വെരാന്‍ഡ റേസ് അവതരിപ്പിച്ചിരിക്കുന്നത്.

ബാങ്ക് വീഡിയോ കോഴ്‌സിന്റെ ഫീസ് 7500 രൂപയും എസ്.എസ്.സി വീഡിയോ കോഴ്‌സിന്റേത് 8000 രൂപയുമാണ്. വെരാന്‍ഡ റേസിന്, വിദ്യാര്‍ത്ഥികളെ കുറഞ്ഞകാലംകൊണ്ട് അവരുടെ വേഗതയും കൃത്യതയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ‘6 ലെവല്‍ പ്രാക്ടീസ് പ്രോഗ്രാം’ ഉണ്ട്. അവരുടെ റിസള്‍ട്ട് ഓറിയന്റഡായ, പാഠ്യപദ്ധതി ഓരോ മത്സരപരീക്ഷകള്‍ക്കും വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്തവയാണ്.

ഈയടുത്ത കാലത്താണ് വെരാന്‍ഡ ചെന്നൈ റേസ് ഏറ്റെടുക്കുകയും വെരാന്‍ഡ റേസ് എന്ന പുതിയ ബ്രാന്‍ഡ് സൃഷ്ടിക്കുകയും ചെയ്തത്. 2021 ഡിസംബറോടുകൂടി, 11 ഇന്ത്യന്‍ ഭാഷകളില്‍ കോഴ്‌സ് ഉള്ളടക്കം ലോഞ്ച് ചെയ്യുന്നതിന് വെരാന്‍ഡ റേസ് പദ്ധതിയിടുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍, റേസ് ഏകദേശം 45 കോടി രൂപയുടെ വില്പന രേഖപ്പെടുത്തുകയും 1,45,000 ത്തിലേറെ വിദ്യാര്‍ത്ഥികളെ വിവിധ മത്സര പരീക്ഷകള്‍ക്കായി പരിശീലിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 4-5 വര്‍ഷമായി തമിഴ്‌നാട്ടിലെ തൊഴിലവസരങ്ങളുടെ 60 മുതല്‍ 80 ശതമാനം വരെ നിറയ്ക്കുന്നത് റേസിന്റെ വിദ്യാര്‍ത്ഥികളാണ്.

പ്രമുഖ ബിസിനസ് ഗ്രൂപ്പായ കല്‍പ്പാത്തി ഗ്രൂപ്പിന്റെ ഭാഗമാണ് വെരാന്‍ഡ റേസ്. വെരാന്‍ഡ റേസിന്റെ കേരളത്തിലെ ഉദ്ഘാടനം കമ്പനി സിഇഒ സുരേഷ് കല്‍പ്പാത്തി നിര്‍വഹിച്ചു. മലയാളം പ്രോഗ്രാം വെരാന്‍ഡ റേസ് തലവന്‍ ഭാരത് സീമാന്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *