മി​നി​മം താ​ങ്ങു​വി​ല സം​ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക​ര്‍​ക്ക് മി​നി​മം താ​ങ്ങു​വി​ല സം​ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍. ഹ​രി​യാ​ന​യി​ലെ അ​ഞ്ച് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നി​ട​ത്ത് ഭ​ര​ണ​ക​ക്ഷി പ​രാ​ജ​യം രു​ചി​ച്ച​തി​ന്‍റെ പി​റ്റേ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ഹ​രി​യാ​ന​യി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​നി​മം താ​ങ്ങു​വി​ല ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍‌ മ​നോ​ഹ​ര്‍ ലാ​ല്‍ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *