സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷ മേയ് 4 മുതല്‍

ന്യൂഡല്‍ഹി:സി.ബി.എസ്.ഇ 10, 12 ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ മേയ് 4 മുതല്‍ ജൂണ്‍ 10 വരെ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. ഫലം ജൂലായ് 15ന് മുന്‍പ് പ്രഖ്യാപിക്കും. വിശദമായ ടൈംടേബിള്‍ പിന്നാലെ. 12 ക്ലാസിലെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്‌ ഒന്നു മുതലാണ്. അസൈന്‍മെന്റ്, പ്രോജക്‌ട് എന്നിവയും മാര്‍ച്ച്‌ മുതല്‍ സമര്‍പ്പിക്കാം.

സി.ബി.എസ്.ഇ. സിലബസ് 30 ശതമാനം കുറച്ചിട്ടുണ്ട്. ഒപ്പം 33 ശതമാനം ചോദ്യങ്ങളിലും ചോയിസ് ഉണ്ടാകും. മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിച്ചാകും പരീക്ഷകള്‍ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *