പോലീസ് തലപ്പത്ത് അഴിച്ചുപണി;​ എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

തി​രു​വ​ന​ന്ത​പു​രം:  പോലീസ് തലപ്പത്ത് അഴിച്ചുപണി. എ.ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. സുധേഷ് കുമാറിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു.

ഐ.ജ ശ്രീ​ലേ​ഖ വി​ര​മി​ച്ച ഒ​ഴി​വി​ല്‍ ബി. ​സ​ന്ധ്യ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി. ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യാ​ണ് നി​യ​മ​നം. വി​ജ​യ് സാ​ഖ​റെ​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​.ഡി.​ജി​.പി​യാ​യി നി​യ​മി​ച്ചു.

യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയായി നിയമിക്കും. ഷെയ്ക്ക് ദര്‍വേഷ് സഹേബ് കേരള പൊലീസ് അക്കാഡമി ഡയറക്ടറാകും. എഡിജിപി അനില്‍കാന്ത് റോഡ് സേഫ്റ്റി കമ്മീഷണറാകും, സ്പര്‍ജന്‍ കുമാര്‍ ക്രൈം ബ്രാഞ്ച് ഐ.ജിയാകും, നാഗരാജുവാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍.

എ.അക്ബര്‍ തൃശ്ശൂര്‍ റേ‌‌ഞ്ച് ഡിഐജിയും കെ.ബി. രവി കൊല്ലം എസ്.പിയാകും. രാജീവ് പിബിയാണ് പത്തനംതിട്ട എസ്.പി, സുജിത് ദാസ് പാലക്കാട് എസ്.പിയാകും. കണ്ണൂര്‍ എസ്.പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെ.പി 4 ന്‍്റെ ചുമതലയാണ് പകരം നല്‍കിയിരിക്കുന്നത്. ആര്‍ ഇളങ്കോ കണ്ണൂര്‍ കമ്മീഷണറാകും. നവനീത് കുമാര്‍ ശര്‍മ്മ കണ്ണുര്‍ റൂറല്‍ എസ്പിയാകും.

Leave a Reply

Your email address will not be published. Required fields are marked *