51 കാരിയെ ഷോക്കടിപ്പിച്ച്‌ കൊന്നത് 26 കാരനായ ഭര്‍ത്താവ് തന്നെ

തിരുവനന്തപുരം: കാരണക്കോണത്ത് വീട്ടമ്മയുടേത് കൊലപാതകം തന്നെ. ത്രേസ്യാപുരം സ്വദേശി 51 കാരി ശാഖാകുമാരിയെ ഷോക്കടിപ്പിച്ച്‌ കൊന്നതാണെന്ന് ഭര്‍ത്താവ് ബാലരാമപുരം സ്വദേശി 26 കാരനായ അരുണ്‍ കുറ്റസമ്മതം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ ശാഖാകുമാരിയെ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്ബോള്‍ ജീവനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ച സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് അരുണ്‍ കുറ്റസമ്മതം നടത്തിയത്.

പുലര്‍ച്ചെ ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റതാണെന്നാണ് അരുണ്‍ പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്ക് സംശയങ്ങള്‍ തോന്നുകയും അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് പൊലീസ് ആശുപത്രിയില്‍നിന്ന് അരുണിനെ കസ്റ്റഡിയിലെടുത്തത്.

സമ്ബന്നയായ ശാഖയും 26-കാരനായ അരുണും പ്രണയത്തിനൊടുവില്‍ വിവാഹിതരായെന്നാണ് നാട്ടുകാര്‍ നല്‍കുന്നവിവരം. രണ്ട് മാസം മുമ്ബ് മതാചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങ്. അരുണിന്റെ കുടുംബമോ സുഹൃത്തുക്കളോ വിവാഹത്തെപറ്റി അറിഞ്ഞിരുന്നില്ല. എന്നാല്‍, വിവാഹത്തിന്റെ ചിത്രങ്ങള്‍ ശാഖാകുമാരി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അരുണ്‍ തയാറായിരുന്നില്ല. ഇതിനെചൊല്ലി വിവാഹത്തിന് പിന്നാലെ ദമ്ബതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് ശാഖയുടെ വീട്ടിലെ ഹോംനഴ്സ് രേഷ്മ വെളിപ്പെടുത്തി. കിടപ്പുരോഗിയായ അമ്മയും ശാഖയും ഭര്‍ത്താവ് അരുണും മാത്രമാണ് വീട്ടിലുള്ളത്. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററില്‍ നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായും രേഷ്മ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *