വിഴിഞ്ഞത്ത്‌ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ ക്രിസ്മസ് ഡിജെ പാര്‍ട്ടി

തിരുവന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത്‌ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ ക്രിസ്മസ് പാര്‍ട്ടി നടത്തി.വിഴിഞ്ഞം പൊഴിക്കരയില്‍ വെച്ചാണ് ഡിജെ പാര്‍ട്ടി നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ പാര്‍ട്ടിയില്‍ ആയിരത്തോളം പേരാണ് പങ്കെടുത്തത്.പതിമൂന്നു മണിക്കൂറിലധികം പാര്‍ട്ടി നീണ്ടു നില്‍ക്കുകയുണ്ടായി.

പാര്‍ട്ടി സംഘടിപ്പിച്ചത് ‘ഫ്രീക്ക്ഡ്’ എന്ന യുവജന സംഘടനയാണ്. സംഘാടകര്‍ക്കെതിരെ പൊഴിയൂര്‍ പോലീസ് കേസെടുത്തു. പരിപാടിക്ക് ഉപയോഗിച്ച സ്പീക്കറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *