ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാന്‍ എന്‍ഫോഴ്‌സ്മെന്റ് ഉത്തരവ്

തിരുവനന്തപുരം: എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാന്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നല്‍കാനിരിക്കെയാണ് ഉത്തരവ്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടുകെട്ടി. സ്വത്ത്‌ കണ്ടു കെട്ടിയതായി ഇഡി കോടതിയെ അറിയിച്ചു. അതേ സമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെതിരായ എന്‍ഫോഴ്സ്മെന്‍റ് കുറ്റപത്രം നാളെ സമര്‍പ്പിക്കും.

കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്ബോഴാണ് കുറ്റപത്രം നല്‍കുന്നത്. സ്വര്‍ണ്ണക്കടത്തിന്‍റെ പ്രധാന ആസൂത്രകരില്‍ ഒരാള്‍ ശിവശങ്കറാണെന്നും കള്ളക്കടത്ത് സംഘത്തിനായി പ്രതി ഉന്നത പദവി ദുരുപയോഗം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം ഇഡി നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *