ബസുകളിലെ സെസ്​ ഒഴിവാക്കി; ടിക്കറ്റ്​ നിരക്ക്​ കുറയും

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ എ​ല്ലാ ഓ​ര്‍​ഡി​ന​റി സ​ര്‍​വി​സു​ക​ളി​ലും 49 രൂ​പ​വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളി​ല്‍ ഈ​ടാ​ക്കി​യി​രു​ന്ന പാ​സ​ഞ്ച​ര്‍ സെ​സ്​ തു​ക ഒ​ഴി​വാ​ക്കി. 47.9 കി​ലോ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ദൂ​ര​പ​രി​ധി​യി​ലു​ള്ള സ​ഞ്ചാ​ര​ത്തി​നാ​ണ്​ സെ​സ്​ ഒ​ഴി​വാ​ക്കി​യ​ത്. സി.​എം.​ഡി​യു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ചാ​ണ് ഇ​തെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ആ​റു മാ​സ​ത്തേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ക്കു​മ്ബോ​ള്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ ആ​ക​ര്‍​ഷി​ക്കാ​നാ​കു​മെ​ന്നാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ പ്ര​തീ​ക്ഷ. ഇ​ക്കാ​ര്യം മാ​നേ​ജ്​​മെന്‍റ്​ സ​ര്‍​ക്കാ​റി​നെ​യും അ​റി​യി​ച്ചി​രു​ന്നു. ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ന​ഷ്​​ടം പ്ര​ത്യേ​ക നി​ര​ക്കി​ല്‍ ന​ട​ത്തു​ന്ന മ​റ്റ് ബോ​ണ്ട് സ​ര്‍​വി​സു​ക​ളി​ല്‍ കൂ​ടി പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്. ടി​ക്ക​റ്റ്​ ചാ​ര്‍​ജ് വ​ര്‍​ധ​ന നി​ല​വി​ല്‍ വ​ന്ന ശേ​ഷം 6.49 കോ​ടി രൂ​പ സെ​സ്​ ഇ​ന​ത്തി​ല്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *