പ്രമേയമല്ല, വേണ്ടത് നിയമ നിര്‍മ്മാണം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കര്‍ഷക രക്ഷയ്ക്ക് ഇനി പ്രമേയമല്ല, നിയമനിര്‍മ്മാണമാണ് വേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ ഇന്നലെ നിയമസഭ ചേരാനാവാത്ത സാഹചര്യത്തില്‍ നിയമസഭാ സമുച്ചയത്തിലെ പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ ചേര്‍ന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭ സമ്മേളിക്കാന്‍ അനുമതി നിഷേധിച്ച ഗവര്‍ണറെയും ഗവര്‍ണറോട് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാതിരുന്ന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് യോഗം പിരിഞ്ഞത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്‌ നിയമസഭാകക്ഷി യോഗം പ്രമേയം പാസ്സാക്കി.

ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടാല്‍ അത് നിരാകരിക്കാനുള്ള അവകാശവും അധികാരവും ഗവര്‍ണര്‍ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *