നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച്‌ ​ഗവര്‍ണര്‍

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് സര്‍‌ക്കാര്‍ നല്‍കിയ വിശദീകരണം ​ഗവര്‍ണര്‍ തള്ളി. ഇതേ തുടര്‍ന്ന് നാളെ നിയമസഭാ സമ്മേളനം ചേരില്ല.

പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചിരുന്നു. തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിനായി സര്‍ക്കാര്‍ ​ഗവര്‍‌ണറുടെ അനുമതി തേടി. സംഭവത്തില്‍ വിശദീകരണം ആരാഞ്ഞ ​ഗവര്‍ണര്‍ അനുമതി നിഷേധിച്ച്‌ ഫയല്‍ മടക്കി അയയ്ക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *