ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയേയും ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയേയും കൊവിഡ് പരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റി. തോമസ് കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. നാളെ ശിക്ഷാ വിധി കേള്‍ക്കാനായി ഇരുവരെയും കോടതിയിലേക്ക് തിരികെ കൊണ്ടുവരും.