ദൈവത്തിന് നന്ദിയെന്ന് അഭയയുടെ സഹോദരന്‍

തിരുവനന്തപുരം: അഭയക്കേസില്‍ അവസാനം നീതികിട്ടിയതില്‍ സന്തോഷമെന്ന് അഭയയുടെ സഹോദരന്‍ ബിജു തോമസ്. കേസ് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. ഒടുവില്‍ നീതി കിട്ടി. ദൈവത്തിന്‍റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പറഞ്ഞു.

നീതിക്ക് വേണ്ടി സഭയയിലും സമൂഹത്തിലും ആഗ്രഹിച്ച നിരവധി പേരുണ്ട്. അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണ്. അവസാന നിമിഷം വരെ നീതികിട്ടുമോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു. കടന്ന് പോന്ന വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ അതായിരുന്നു. ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നതെന്നും ബിജു പ്രതികരിച്ചു.

അഭയ കൊലക്കേസില്‍ ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് വിധി പറഞ്ഞ സാഹചര്യത്തിലാണ് അഭയയുടെ സഹോദരന്‍ ദൈവത്തിന് നന്ദി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *