” ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരില്‍ നിന്ന് “മുസ്ലിം” ഒഴിവാക്കുക” : കെടി ജലീല്‍

മലപ്പുറം: മുസ്ലിംലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ അതല്ല ഒരു മുസ്ലിം സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം തന്നെ തികഞ്ഞ ആശയക്കുഴപ്പത്തിലാണെന്നും  സംശയം മാറാന്‍ ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരില്‍ നിന്ന് “മുസ്ലിം” ഒഴിവാക്കിയാല്‍ മതിയെന്നും മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുസ്ലിംലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങിനെയാണ് മുസ്ലിം സമുദായത്തിനെതിരാവുക? കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസ്സോ ആര്‍.എസ്.പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്ലിംലീഗാണെന്ന് പറയുമ്ബോള്‍ ഉണ്ടാകുന്നത് ആരുടെ കുഴപ്പമാണെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *