തളിപ്പറമ്ബ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം

കണ്ണൂര്‍: തളിപ്പറമ്ബ് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയില്‍ ആണ് തീപിടിത്തം ഉണ്ടായത്. കട പൂര്‍ണമായി കട്ടി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിച്ച കാരണമെന്ന് കരുതുന്നു. ഞായറാഴ്ച ആയതിനാല്‍ കട അവധി ആയിരുന്നു.

ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയുടെ ഗോഡൗണ്‍ മുഴുവനായി കത്തി നശിച്ചു. മൂന്ന് കടകളിലേക്കും കെട്ടിടത്തിന്റെ മുകള്‍ഭാഗത്തേക്കും തീ വ്യാപിച്ചു. ഇവിടെയുള്ള സാധനങ്ങള്‍ നാട്ടുകാരും, വ്യാപാരികളും ചേര്‍ന്ന് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *