പാലക്കാട് നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി

പാലക്കാട്: നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്.

നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *