ഒ.എന്‍.വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്

തിരുവനന്തപുരം: നാലാമത് ഒ.എന്‍.വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സി. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

പുരസ്കാരം കൊച്ചിയിലെ വീട്ടിലെത്തി സമ്മാനിക്കുമെന്ന് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി
ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഭാഷയെയും ഭാവുകത്വത്തെയും നവീകരിക്കുന്നതില്‍ എം. ലീലാവതി വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്ന് സമിതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *