ബാങ്കഷ്വറന്‍സ് പങ്കാളിത്ത കരാറില്‍ ആര്‍ബിഎല്‍ ബാങ്കും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫും

ആര്‍ബിഎല്‍ ബാങ്കും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും ബാങ്കഷ്വറന്‍സ് പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു.

ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക്, ലൈഫ് ഇന്‍ഷുറന്‍സ് ഉല്പന്നങ്ങള്‍ അനായാസം ലഭ്യമാക്കുന്നതിനാണ് കരാര്‍. 8.7 ദശലക്ഷത്തിലധികം വരുന്ന, ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.

കമ്പനിയുടെ മള്‍ട്ടി-ചാനല്‍ വിതരണ ശൃംഖലയെ കരാര്‍ ശക്തിപ്പെടുത്തുമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡയറക്ടറും സിഇഒയുമായ എന്‍.എസ്. കണ്ണന്‍ പറഞ്ഞു.

ഒരു ബാങ്ക് എന്ന നിലയില്‍ ഉപഭോക്താക്കളുടെ, വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കരാര്‍ സഹായകമാണെന്ന് ആര്‍ബിഎല്‍ ബാങ്ക് എംഡിയും സിഇഒയുമായ വിശ്വവീര്‍ അഹൂജ പറഞ്ഞു.

ആര്‍ബിഎല്‍ ബാങ്കിന്റെ 28 സംസ്ഥാനങ്ങളിലെ 398 ശാഖകള്‍ വഴി, ഐസിഐസിഐ ലൈഫ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യും. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് ടച്ച് പോയിന്റുകള്‍ വഴിയും സേവനം ലഭ്യമാകും. ബാങ്കിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും, ഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ പരിരക്ഷയ്ക്കു പുറമേ എല്ലാ ഇന്‍ഷുറന്‍സ് പദ്ധതികളും ലഭ്യമാകും.

 

 

Leave a Reply

Your email address will not be published. Required fields are marked *