സ്വര്‍ണവില പവന് 37,040 രൂപയായി കുറഞ്ഞു
കൊച്ചി: സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4630 രൂപയായി.
ഡിസംബര്‍ ഒന്നിന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35,920 രൂപയായിരുന്നു. ഘട്ടം ഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്.