ശബരിമല ദര്‍ശനത്തിന് ആയിരങ്ങള്‍; പോലീസ്‌ 2 വാഹനങ്ങള്‍ വീതം കടത്തിവിടുന്നു

സന്നിധാനം:  ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകരെ കടത്തിവിടാത്തതില്‍ പ്രതിഷേധം ശക്തമായതോടെ രണ്ടു വാഹനങ്ങള്‍ വീതം കടത്തിവിടാന്‍ പൊലീസ് തീരുമാനിച്ചു.

നിശ്ചിത ഇടവേളകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണു കടത്തിവിടുകയെന്നു പൊലീസ് അറിയിച്ചു. നിലയ്ക്കല്‍ വരെയാകും വാഹങ്ങള്‍ വിടുന്നത്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് തീര്‍ഥാടകരെ തടഞ്ഞത്. എരുമേലിയില്‍ ഇന്നലെ മുതല്‍ എത്തിയവരാണു കുടുങ്ങിയിരിക്കുന്നത്. ആറുമണിക്ക് വാഹനങ്ങള്‍ കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് നിലപാടുമാറ്റി. നിലവില്‍ ഉച്ചയോടെ മാത്രമേ എരുമേലിയില്‍നിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസി ബസിലെങ്കിലും കടത്തിവിടണമെന്ന് തീര്‍ഥാടകര്‍ ആവശ്യപ്പെടുന്നുണ്ട്. നിലയ്ക്കലില്‍നിന്നുള്ള തീര്‍ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങി. നടന്നുപോകുന്ന തീര്‍ഥാടകരെയാണ് കടത്തിവിട്ടത്. രാവിലെ 11.30 ഓടെ മാത്രമേ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *