വിശ്വാസങ്ങളെ ചവിട്ടി മെതിക്കാന്‍ സിപിഎം ശ്രമമെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട : വിശ്വാസങ്ങളെ ചവിട്ടി മെതിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളോടു യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാരാണിത്. ഇന്നു ശബരിമല എങ്കില്‍ നാളെ മറ്റു മതങ്ങളെ അക്രമിക്കും. തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓര്‍ത്തഡോക്‌സ്‌യാക്കോബായ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി വന്നെങ്കിലും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

വര്‍ഗീയത പ്രചരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് എതിരെ കേസെടുക്കണം. പൊലീസുകാര്‍ മാത്രം ശബരിമല കയറിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു ദിവസം ഒരു ലക്ഷം പേര്‍ മതിയെന്നാണ് പിണറായിയുടെ കല്‍പന. ശബരിമലയില്‍ വരുമാനം കുറഞ്ഞാല്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ പ്രതിസന്ധിയിലാകും, പൂജാരിമാര്‍ പട്ടിണിയാകും. സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ അമിത് ഷാ മെനക്കെടേണ്ടെന്നും രണ്ടര വര്‍ഷം കഴിയുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ അതു ചെയ്തു കൊള്ളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *