സി.എം. രവീന്ദ്രന് നാളെയും ഹാജരാവില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. കോവിഡാനന്തര അസുഖങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ രവീന്ദ്രന് വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. എം.ആര്.ഐ സ്കാന്‍ വേണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു.
വ്യാഴാഴ്ചയാണ് സി.എം. രവീന്ദ്രനോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചത്. നേരത്തെ രണ്ട് തവണ നോട്ടീസ് നല്കിയപ്പോഴും അസുഖം കാരണം ഹാജരായിരുന്നില്ല. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് നോട്ടീസ് നല്‍കിയത്.