കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ചെമ്ബഴന്തി വാര്‍ഡിലെ ഏഴാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.

മണക്കല്‍ എല്‍പി സ്‌കൂളിലാണ് സംഭവം. വോട്ടുചെയ്യാനെത്തിയ കരിഷ്മ എസ്‌എസ് എന്ന യുവതിയുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടി ബാലറ്റില്‍ വോട്ടുചെയ്തു.

ഇതിനിടെ ബിജെപി കള്ള വോട്ട് ചെയ്തുയെന്ന് ആരോപിച്ചു കൊണ്ട് എല്‍ഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ബിജെപി ഇന്‍ ഏജന്റ് വോട്ടര്‍ക്ക് പണം നല്‍കിയെന്നും എല്‍ഡിഎഫ് ആരോപിച്ചു. സിപിഐഎമ്മിന്റെ പരാതിയെതുടര്‍ന്ന് ബിജെപിയുടെ ഇന്‍ ഏജന്റിനെ ബൂത്തില്‍ നിന്ന് മാറ്റി. ഇത് അറിഞ്ഞെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ചെമ്ബഴന്തി ഉദയന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സിപിഐഎം ഏജന്റുമാരുമായി തര്‍ക്കത്തിലായി.

തര്‍ക്കത്തെത്തുടര്‍ന്ന് പതിനഞ്ചു മിനിട്ടോളം വോട്ടിംഗ് തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *