സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വിദേശയാത്ര ദുരൂഹം, നാളെ ചിലത് പറയുമെന്ന് ചെന്നിത്തല

കോഴിക്കോട്: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രകള്‍ ദുരൂഹത നിറഞ്ഞതാണെന്നും ഇതില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതേക്കുറിച്ച്‌ തനിക്ക് സുപ്രധാനമായ ചില കാര്യങ്ങള്‍ പറയാനുണ്ട്.

നാളെ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ചിലത് പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നാളെ രാവിലെ ഒമ്ബതിന് കോഴിക്കോട് ഡി സി സി ഓഫീസില്‍ ചെന്നിത്തല വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജയിലില്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി ഇതിന് തെളിവാണെന്ന് ചെന്നിത്തല ആരോപിച്ചു. ആരാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയതെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സ്വപ്‌നയുടെ മൊഴിയില്‍ സമഗ്രമായ അന്വേഷണം വേണം. സി എം രവീന്ദ്രനെ തുടര്‍ച്ചയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ട്. രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ട്. ചില ഉന്നതരുടെ പേര് രവീന്ദ്രന്‍ പറയുമോയെന്ന് ആരോ ഭയക്കുന്നു. രവീന്ദ്രന്റെ ജീവന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *