രണ്ടില വാടിക്കരിഞ്ഞു പോകും: പി.ജെ ജോസഫ്
പാലാ: തദ്ദേശ തെരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മ വിശ്വാസം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്.
വോട്ടര്‍മാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുമില്ല. ജീവനുള്ള വസ്തുവാണ് ചെണ്ട. ചെണ്ടയിലെ സ്ഥാനാര്‍ഥികളെല്ലാം ജയിക്കും.ചെണ്ടയും കൈപ്പത്തിയും തമ്മില്‍ ബന്ധമുണ്ട്. കൈ കൊണ്ട് അടിച്ചാലേ ചെണ്ടക്ക് ശബ്ദമുണ്ടാകൂ. കൈപ്പത്തിയും ചെണ്ടയും തമ്മിലുള്ള ബന്ധവും ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യവും ഉണ്ട്. അതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രണ്ടില വാടി കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു.