ബന്ധുനിയമനം: ആരോപണം തള്ളി മന്ത്രി കെ.ടി.ജലീല്‍

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ബന്ധുവിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം തള്ളി മന്ത്രി കെ.ടി.ജലീല്‍.

യോഗ്യതയുള്ളവരെ കിട്ടാത്തതിനാല്‍ നിയമപരമായിട്ടാണ് ജനറല്‍ മാനേജരെ നിയമിച്ചത്. അപേക്ഷ ക്ഷണിച്ച് കൊണ്ട് പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം നല്‍കിയിരുന്നു. അഭിമുഖം നടത്തിയെങ്കിലും യോഗ്യതയുള്ളവരെ കിട്ടിയില്ല. കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ കിട്ടുന്നതിനായിട്ടാണ് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡം മാറ്റിയതെന്നും ജലീല്‍ പറഞ്ഞു. യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധമില്ലാത്തതിനാലാണ് അവര്‍ ഈ ആരോപണം ഉന്നയിക്കുന്നത്. ബാങ്കിംഗ് രംഗത്ത് ബിടെക് ബിരുദധാരികള്‍ സര്‍വസാധാരണമാണെന്ന് ആരോപണമുന്നയിക്കുന്നവര്‍ ഓര്‍മിക്കണമെന്നും ജലീല്‍ പറഞ്ഞു. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയിരുന്നുവെന്ന ന്യായീകരണവും ജലീല്‍ പറഞ്ഞു.

പിതൃസഹോദരപുത്രന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്നതായിരുന്നു ജലീലിനെതിരായ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *