എസ്. കുമാര്‍ (90) അന്തരിച്ചു

തിരുവനന്തപുരം : ആദ്യകാല മലയാള സിനിമാ നിര്‍മ്മാതാവും മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പരേതനായ .പി. സുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്. കുമാര്‍ (90) അന്തരിച്ചു.

വഴുതക്കാടുള്ള വസതിയിലായിരുന്നു അന്ത്യം.. ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്ബനിയുടെ ഉടമസ്ഥനായിരുന്നു. തിരുവനന്തപുരം ന്യൂ തിയേറ്റര്‍, ശ്രീകുമാര്‍ ഉള്‍പ്പെടുന്ന സിറ്റി തീയേറ്റര്‍ ശൃംഖലയുടെ ഡയറക്ടര്‍, ദീര്‍ഘകാലം തലസ്ഥാനത്തെ റോട്ടറി ക്ലബ്ബിന്റെ ഗവര്‍ണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ ഡോ. കോമളം കുമാര്‍, മക്കള്‍ :നീലാ പ്രസാദ്,ഉമ രാജചന്ദ്രന്‍, മീന പി. കുമാര്‍, കെ.. സുബ്രഹ്മണ്യം (പരേതന്‍)​, ഡോ.കെ.പദ്മനാഭന്‍. സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നിന് നേമം മെരിലാന്‍ഡ് സ്റ്റുഡിയോയില്‍.

Leave a Reply

Your email address will not be published. Required fields are marked *