തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍വിജയം നേടും: ഉമ്മന്‍ ചാണ്ടി

കോലഞ്ചേരി: ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

യു.ഡി.എഫ് സ്ഥാനര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് ഇടത് മുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്നത് .വിശ്വാസികളുടെ പുണ്യഭൂമിയായ ശബരിമലയിലടക്കം നടത്തിയ നടപടികള്‍ ജനങ്ങളെ വേദനിപ്പിക്കുന്നതായിരുന്നു തുടരെയുള്ള ജനവിരുദ്ധ നയങ്ങള്‍ക്കെതിയുളള വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

കോലഞ്ചേരി വൈ.എം.സി.എ ഹാളില്‍ നടന്ന യോഗത്തില്‍ വി.പി.സജീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു .കെ.പി.സി സി. ഉപാദ്ധ്യക്ഷന്‍ കെ.പി.ധനപാലന്‍ മുന്‍ മന്ത്രി കെ.ബാബു ,കെ.പി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് ,മുഹമ്മദ് ഷിയാസ് ,സി.പി. ജോയി ,സി.ജെ.ജേക്കബ് ,നിബു കെ.കുര്യാക്കോസ് ,എന്‍.വി.സി.അഹമ്മദ് ,വര്‍ഗ്ഗീസ് ജോര്‍ജ്ജ് പള്ളിക്കര ,കെ.പി.തങ്കപ്പന്‍ , എം.ടി. ജോയി ,സുജിത് പോള്‍ ,പ്രൊ:എന്‍.പി. വറുഗ്ഗീസ് ,മാത്യു വി.ദാനിയേല്‍ ,ജോണി കുരിശിങ്കല്‍ ,ആന്റണി കെ.വി, എം.എസ് അബ്രാഹാം ,വത്സലന്‍ പിള്ള ,കെ .പി സ്‌കറിയ ,വിജു പാലാല്‍, മാത്യൂ കുരുമോളത്ത് എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *