ഡോളര്‍ കടത്ത് കേസിലും എം.ശിവശങ്കറിനെ പ്രതി ചേര്‍ത്തു

കൊച്ചി: ഡോളർ കടത്ത് കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തു. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസാണിത്. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.

ശിവശങ്കറിനൊപ്പം നാലുതവണ യാത്ര ചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിരുന്നുവെന്ന് സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ പ്രതികള്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡോളര്‍ നടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു. പണം വിദേശത്ത് നിക്ഷേപിക്കാനാണെന്ന് ശിവശങ്കറിനോട് പറഞ്ഞിരുന്നതായും സ്വപ്‌നയുടെ മൊഴിയിലുണ്ട്. ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാന്‍ ശിവശങ്കര്‍ സഹായിച്ചിരുന്നതായാണ് കസ്റ്റംസിന് ലഭിച്ച വിവരം. അതേസമയം, സ്വപ്‌നയുടെ മൊഴികള്‍ ഉള്‍പ്പെടെ ശിവശങ്കര്‍ നിരസിച്ചിരുന്നു. ഡോളര്‍ക്കടത്തില്‍ പങ്കില്ലെന്നാണ് ശിവശങ്കറിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *