ലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ എത്തി ദര്‍ശനം നടത്താന്‍ അനുമതി

തിരുവനന്തപുരം: ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കി.

മലയരയവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മലയര സമൂഹത്തിന്‍്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു.

കൊവിഡിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുള്ള അഭ്യര്‍ത്ഥന മുന്‍നിര്‍ത്തി ഇന്നു മുതല്‍ ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *