കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമാകും എന്ന മുന്നറിയിപ്പിന് പിന്നാലെ ഏഴ് ജില്ലകളില്‍ കനത്ത മഴ മുന്നറിപ്പ് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 3ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് വ്യാഴാഴ്‌ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദ്ദം ചുഴലിക്കാ‌റ്റായി മാറുന്ന ഡിസംബര്‍ 3,4 തീയതികളില്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കേരളതീരത്തെ കടല്‍ അതീവ പ്രക്ഷുബ്‌ധമായിരിക്കുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. ഡിസംബര്‍ 3ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ മ‌റ്റൊരു ന്യൂനമര്‍ദ്ദത്തിനും സാദ്ധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *