ഡോളര്‍ കടത്തിലും ശിവശങ്കറിന് പങ്ക്; കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഡോളര്‍ കടത്തിലും പങ്കെന്ന് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സ്വപ്നയെയും ഏഴു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *