ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ ഇ.ഡി. പരിശോധന; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ചെയര്‍മാന്‍

വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സഹകരണ സൊസൈറ്റിയില്‍ എന്‍ഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടന്നു.

വടകരയിലെ ഊരാളുങ്കല്‍ ആസ്ഥാനത്താണ് പരിശോധന നടന്നത്. രാ​വി​ലെ ഒ​മ്ബ​തി​ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.​ര​വീ​ന്ദ്ര​ന് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

അതേസമയം, എന്‍ഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡ് നടത്തിയെന്ന മട്ടില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍. ഇഡിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്തുതയാണ്. ഇവരില്‍ കോഴിക്കോട് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണു സൊസൈറ്റിയില്‍ പ്രവേശിച്ചതെന്ന് പലേരി രമേശന്‍ പ്രസ്താവനയില്‍ അറിയിച്ചു.

“നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായത് കൂടാതെ സൊസൈറ്റിയുടെ ഇന്‍കം ടാക്സ് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെടുകയും അതു പരിശോധിച്ച്‌ കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.”- പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *