കോവഡ്: പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ്- 19 സ്ഥിതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ചയാണ് യോഗം.

ഇന്ന് രാവിലെ വരെയുള്ള കണക്ക് അനുസരിച്ച്‌ രാജ്യത്ത് 38,772 പുതിയ കൊവിഡ് കേസുകള്‍ കൂടിയുണ്ടായിട്ടുണ്ട്. ഇതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ ആകെ എണ്ണം 94,31,692 ആയി. 24 മണിക്കൂറിനുള്ളില്‍ 443 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,37,139 ആണ് ആകെ മരണം.

45,333 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റിവായതോടെ ആകെ 88,47,600 പേര്‍ രോഗമുക്തി നേടി. 4,46,952 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *