ഗണേഷ് കുമാറിന്റെയും പ്രദീപ് കുമാറിന്റെയും വീട്ടില്‍ പൊലീസ് റെയ്‌ഡ്

പത്തനാപുരം: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെയും ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാറിന്റെയും വീടുകളില്‍ പൊലീസ് റെയ്‌ഡ്. ബേക്കല്‍ പൊലീസാണ് റെയ്‌ഡ് നടത്തുന്നത്. എം.എല്‍.എയുടെ പത്തനാപുരത്തെ ഓഫീസിലും വീട്ടിലുമാണ് റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പരിശോധന നടക്കുന്നത്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്താനാണ് പരിശോധന.

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപ് കുമാറിന് ഹോസ്‌ദുര്‍ഗ് മജിസ്‌ട്രേ‌റ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കാസര്‍കോട് സ്വദേശിയായ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ ബന്ധുക്കള്‍ വഴിയും നേരിട്ടും ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രദീപിനെതിരായ കേസ്. ദിലീപ് തടവിലായിരുന്നപ്പോള്‍ രണ്ട് തവണ ഗണേഷ് കുമാറിനൊപ്പം കാണാന്‍ പോയിട്ടുണ്ടെന്ന് പ്രദീപ് മുന്‍പ് പൊലീസിനെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *