സോളാര്‍ കേസ്: എനിക്കറിയാവുന്ന രഹസ്യങ്ങള്‍ മറ്റുചിലരെ വേദനിപ്പിക്കും: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: നിലവിലെ കേരള സര്‍ക്കാരിന് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. പരസ്യങ്ങളില്‍ മാത്രമാണ് നേട്ടം. സ്വജന പക്ഷപാതവും അഴിമതിയുമാണ് നടന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയതിനപ്പുറത്ത് അധികാരങ്ങള്‍ ഈ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ഉള്ള അധികാരങ്ങള്‍ വെട്ടിക്കുറക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് നേട്ടമൊന്നുമുണ്ടായില്ല. പകരം പിന്‍വാതില്‍ നിയമനങ്ങള്‍ വര്‍ധിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രകടനത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ഇതിനുള്ള പ്രതികരണം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതീവ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്’. ‘പാലാരി വട്ടം പാലം 30% പൂര്‍ത്തിയായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പൂര്‍ണമായ പരിശോധനകള്‍ നടത്താത തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

‘സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലിനോട് ഒന്നും തോന്നുന്നില്ല. അന്നും ഇന്നും വലിയ പ്രതീക്ഷയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. ഇനിയും കാര്യങ്ങള്‍ പുറത്തു വരാന്‍ കിടക്കുന്നു. നാളെ എല്ലാക്കാര്യങ്ങളും പുറത്തു വരുമെന്ന പ്രതീക്ഷയുണ്ട്. കേസില്‍ എനിക്കറിയാവുന്ന രഹസ്യങ്ങള്‍ മറ്റു ചിലരെ വേദനിപ്പിക്കുന്നതാണ്, അതിനാലാണ് വെളിപ്പെടുത്താതിരിക്കുന്ന​െ​തന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *