മലക്കപ്പാറയില്‍ കാട്ടനക്കൂട്ടം 2 കടകള്‍ തകര്‍ത്തു

അതിരപ്പിള്ളി : മലക്കപ്പാറയില്‍ കാട്ടനക്കൂട്ടം 2 കടകള്‍ തകര്‍ത്തു. റസാക്കിന്റെ ചായപ്പൊടിക്കട, ഹമീദിന്റെ പലചരക്ക് കട എന്നിവയ്ക്കു നേരെയാണു കാട്ടാനകളുടെ ആക്രമണമുണ്ടായത്.4 വലിയ ആനകളും 2 ചെറിയ കുട്ടികളുമടങ്ങുന്ന കാട്ടാനക്കൂട്ടം രാത്രി ഒന്നോടെയാണു കടകള്‍ ആക്രമിച്ചത്.

കതകു തകര്‍ത്ത് അകത്തു കയറിയ ആനക്കുട്ടികള്‍ ഫര്‍ണിച്ചറും പലചരക്ക് സാധനങ്ങളും നശിപ്പിച്ചു. പഴക്കുലകളും പലഹാരങ്ങളും തിന്നു.അര മണിക്കൂറോളം ആനക്കുട്ടികള്‍ കെട്ടിടത്തിനുള്ളില്‍ നിന്നു. ഇവയ്ക്കു കാവലായി ആനകള്‍ പുറത്തും. ആളുകള്‍ പാട്ട കൊട്ടിയും മറ്റും ശബ്ദമുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു പടക്കം പൊട്ടിച്ചാണ് ആനകളെ അകറ്റിയത്.
ഇതിനിടെ ആനകള്‍ ആളുകള്‍ക്കു നേരെ തിരിഞ്ഞെങ്കിലും എല്ലാവരും ഓടി രക്ഷപ്പെട്ടു.കാട്ടാനകള്‍ ജനവാസ മേഖലയില്‍ പ്രവേശിക്കുന്നതു തടയുന്നതിനോ മുന്നറിയിപ്പു നല്‍കുന്നതിനോ നിലവില്‍ സംവിധാനങ്ങളില്ല. കാട്ടാനശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അപകട മുന്നറിയിപ്പു നല്‍കാന്‍ വനംവകുപ്പും എസ്റ്റേറ്റ് മാനേജ്‌മെന്റും ഈ മേഖലയില്‍ വാച്ചര്‍മാരെ നിയോഗിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *