രണ്ട് പുതിയ സേവന സംരംഭങ്ങളുമായി കിയാ മോട്ടോഴ്സ്

ഉപഭോക്താക്കള്‍ക്ക് രണ്ട് പുതിയ സേവനങ്ങളുമായി കിയാ മോട്ടോഴ്സ്. അഡ് വാന്‍സ്ഡ് പിക് ആന്റ് ഡ്രോപ്, മൈ കണ്‍വീനിയന്‍സ് എന്നിവയാണ് പുതിയ സേവനങ്ങള്‍.

നേരിട്ടുള്ള സമ്പര്‍ക്കമില്ലാത്ത എന്നര്‍ത്ഥം വരുന്ന അണ്‍ടാക്റ്റ് എന്ന കൊറിയന്‍ സങ്കല്പത്തിനനുസൃതമായാണ് പിക് ആന്റ് ഡ്രോപ്പിന്റെ രൂപകല്പന. മുഴുവന്‍ വില്പനാനന്തര സേവനങ്ങളും സമ്പര്‍ക്ക രഹിതമായി ലഭ്യമാക്കുകയാണ് പിക് ആന്റ് ഡ്രോപ്.

വില്പനാനന്തര ഇടപാടുകള്‍ പൂര്‍ണമായും സമ്പര്‍ക്ക രഹിതവും കടലാസ് രഹിതവും ആക്കിയ ആദ്യ കാര്‍ നിര്‍മാതാക്കള്‍ ആണ് കിയാ മോട്ടോഴ്സ് എന്ന് കിയ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടീ- ജിന്‍ പാര്‍ക്ക് പറഞ്ഞു.

ഒരു ആപ് അധിഷ്ടിത, കടലാസ് രഹിത സേവനമാണ് പിക് ആന്റ് ഡ്രോപ് പ്രക്രിയ. വ്യക്തിഗത വാഹന മെയിന്റനന്‍സ് പ്രോഗ്രാം കൂടിയാണിത്. പിക് ആന്റ് ഡ്രോപ്പിലെ ഓരോ ഘട്ടത്തിലും വാഹന ഉടമയ്ക്ക് എസ്എംഎസ് അലര്‍ട്ടുകളും ലഭ്യമാകും.

വാഹനത്തിന്റെ സര്‍വീസ് പ്രക്രിയ വ്യക്തിഗതമാക്കുന്നതിന്റെ ഭാഗമായ നൂതനമായ സര്‍വീസ് പ്രോഗ്രാം ആണ് മൈ കണ്‍വീനിയന്‍സ്. പ്രീ പെയ്ഡ് മെയിന്റനന്‍സ്, കെയര്‍ പാക് എന്നിവയില്‍ നിന്ന് മൈ കണ്‍വീനിയന്‍സ് തെരഞ്ഞെടുക്കാം.

കിയാ ജനുവിന്‍ പാര്‍ട്സുകള്‍, ഓയില്‍, ലേബര്‍ സര്‍വീസ്, വീല്‍ അലൈന്‍മെന്റ്, ബാലന്‍സിങ്ങ്, ടയര്‍ റൊട്ടേഷന്‍ എന്നിവയെല്ലാം മൈ കണ്‍വീനിയന്‍സില്‍പ്പെടും.

നാലു പാക്കേജുകളിലാണ് പിപിഎം അവതരിപ്പിച്ചിരിക്കുന്നത്. 2 വര്‍ഷം അഥവാ 20,000 കിലോമീറ്റര്‍, 3 വര്‍ഷം അഥവാ 30,000 കിലോമീറ്റര്‍, 4 വര്‍ഷം അഥവാ 40,000 കിലോമീറ്റര്‍, 5 വര്‍ഷം അഥവ 50,000 കിലോമീറ്റര്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

കെയര്‍ പായ്ക് ആണ് മൈ കണ്‍വീനിയന്‍സിന്റെ മറ്റൊരു ഘടകം. പ്രിവന്റീവ് കെയര്‍, ഫ്രെഷ്‌കെയര്‍, എസി കെയര്‍, ഹൈജീന്‍ കെയര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *