പവന് 240 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ പവന് 240 രൂപയുടെ കുറവ്. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 38,080 രൂപയും ഒരു ഗ്രാമിന് 4,760 രൂപയുമായിരുന്നു വില. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുന്നത്.