ബാങ്കുകള്‍ക്ക്​ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ബാങ്കുകള്‍ക്ക്​ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ. വാണിജ്യ -സഹകരണ ബാങ്കുകള്‍ ലാഭവിഹിതം വിതരണം ചെയ്യരുതെന്ന്​ ആര്‍.ബി.ഐ നിര്‍ദേശിച്ചു. 2019-20 സാമ്ബത്തിക വര്‍ഷത്തിലെ ഡിവിഡന്‍റ്​ നല്‍കരുതെന്നാണ്​ നിര്‍ദേശം.

സമ്ബദ്​വ്യവസ്ഥയില്‍ വായ്​പ ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്​ തല്‍ക്കാലത്തേക്ക്​ ലാഭവിഹിതം നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക്​ ആര്‍.ബി.ഐ എത്തിയത്​. കോവിഡിനെ കുറിച്ച്‌​ ഇപ്പോഴും അനിശ്​ചിതത്വം തുടരുന്നതിനിടെയാണ്​ ആര്‍.ബി.ഐയുടെ തീരുമാനം.

വായ്​പ അവലോകന യോഗത്തിലാണ്​ ബാങ്കുകള്‍ ലാഭവിഹിതം തല്‍ക്കാലത്തേക്ക്​ നല്‍കേണ്ടെന്ന തീരുമാനം ആര്‍.ബി.ഐ അറിയിച്ചത്​. രാജ്യത്തെ പല ബാങ്കുകളും പണപ്രതിസന്ധി നേരിടുന്നതിനിടെയാണ്​ ആര്‍.ബി.ഐയുടെ നിര്‍ണായക തീരുമാനം പുറത്ത്​ വന്നിരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *