രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ച്‌ ഹൈകോടതി ഉത്തരവ്

കൊ​ച്ചി: രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ച്‌ ഹൈകോടതി ഉത്തരവ് . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈകോടതി ശരിവെക്കുകയായിരുന്നു ഉണ്ടായത്. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ് നല്‍കിയത്.

ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ര​ണ്ടി​ല ചി​ഹ്നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ മ​ര​വി​പ്പി​ച്ചി​രു​ന്നു. ജോ​സ് വി​ഭാ​ഗ​വും ജോ​സ​ഫ് വി​ഭാ​ഗ​വും ര​ണ്ടി​ല ചി​ഹ്നത്തില്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ചിഹ്നം മരവിപ്പിക്കുകയുണ്ടായത്.

ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​പി.​ജെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ചെ​ണ്ട​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ടേ​ബി​ള്‍ ഫാ​നും അ​നു​വ​ദി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *