തൃശ്ശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലേക്കും, ജില്ലാ പഞ്ചായത്തിലേക്കുമുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും, പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കിയാണ് സ്ഥാനാര്‍ത്ഥി പട്ടിക. തൃശൂര്‍ കോര്‍പറേഷനിലെ 55 ഡിവിഷനുകളിലേക്കും, ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിലേക്കുമുള്ള സ്ഥാനാര്ത്ഥികിളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സിപിഎമ്മിനായി 38 പേരും, സിപിഐക്കായി എട്ട് പേരും, എല്‍ജെഡിക്കായി മൂന്ന് പേരുമാണ് മത്സരിക്കുക. അടുത്തിടെ മുന്നണിയിലെത്തിയ കേരളകോണ്‍ഗ്രസ്സ് മാണി വിഭാഗത്തിനും ജെഡിഎസിനും രണ്ട് സീറ്റ് വീതം നല്കി. എന്‍സിപി , കോണ്‍ഗ്രസ്സ് (എസ്) എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്.